h

ചെത്തിക്കോട്: എടക്കാട്ട് വയൽ സർവീസ് സഹകരണ ബാങ്കിന്റെ 389 നമ്പർ പ്രവർത്തന പരിധിയിലുള്ള കുടുംബശ്രീ യൂണിറ്റുകൾക്ക് വിവിധ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകുന്നതിനുള്ള പദ്ധതിയായ "ഒരുമിച്ചുയരാൻ" കുടുംബശ്രീ കൂട്ടായ്മ സംഘടിപ്പിച്ചു. സംഗമം കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.എം. റെജീന ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോൺ വർഗീസ് അദ്ധ്യക്ഷനായി. എൽ.ബി. കുര്യാക്കോസ്, കെ. എ. മുകുന്ദൻ, കുടുംബശ്രീ സി.ഡി. എസ് ചെയർപേഴ്സൺ നിഷിത സന്തോഷ്, കെ.എ. ജയരാജ് തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ യൂണിറ്റുകൾക്ക് അവയുടെ രജിസ്റ്ററുകളും രേഖകളും സൂക്ഷിക്കുന്നതിന് പര്യാപ്തമായ രീതിയിൽ ബാങ്ക് നൽകുന്ന ബാഗുകളുടെ വിതരണവും ഇതോടനുബന്ധിച്ച് നടന്നു. ബാങ്കും കുടുംബശ്രീ യൂണിറ്റുകളുമായി ചേർന്നു നടപ്പാക്കുന്ന വിവിധ വായ്പ പദ്ധതികൾ വിജയകരമായി കൊണ്ടുപോകുന്ന യൂണിറ്റുകളെ യോഗം അഭിനന്ദിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ ശോഭന രാമചന്ദ്രൻ, രതി ഗോപി, കെ.ജി രവീന്ദ്രനാഥ്, ഗോപിനാഥ് ചിത്രാലയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.