
ചോറ്റാനിക്കര : രാഷ്ട്രീയ സ്വയംസേവക സംഘം കൊച്ചി മഹാനഗരത്തിന്റെ വിജയദശമി മഹോത്സവ സ്വാഗതസംഘ രൂപീകരണം എറണാകുളം ഭാരത ടൂറിസ്റ്റ് ഹോമിൽ വച്ചു നടന്നു.റിട്ട. ജസ്റ്റിസ് എൻ.രാമചന്ദ്രൻ അദ്ധ്യക്ഷനായും എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ രക്ഷധികാരിയായും വിഭാഗ് സഹസംഘചാലക് പി.ശിവദാസ് ഉപാദ്ധ്യക്ഷനുമായ സമിതിയെ തിരഞ്ഞെടുത്തു. സീമാജാഗരൺ അഖിലഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണൻ മാർഗദർശനം നൽകി. കൊച്ചി മഹാനഗർ സംഘചാലക് അഡ്വ. പി. വിജയകുമാർ സംസാരിച്ചു. സഹസംഘചാലക് ഡോ. എ. കൃഷ്ണമൂർത്തി സന്നിഹിതനായിരുന്നു. മഹാനഗർ കാര്യവാഹ് വി. എസ്. രമേഷ് സ്വാഗതം പറഞ്ഞു. ഒക്ടോബർ 13ന് എറണാകുളം മറൈൻ ഡ്രൈവിലാണ് വിജയദശമി പൊതുപരിപാടി.