
കുരീക്കാട്: കുരീക്കാട് റെസിഡന്റ്സ് അസോസിയേഷൻ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരവും ക്യാഷ് അവാർഡും ജില്ലാജഡ്ജി അജയകുമാർ കെ.വി. വിതരണം ചെയ്തു. സാഹിത്യകാരൻ അവണി വിജയകുമാറിനെ എഡ്രാക്ക് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അജിത്കുമാർ പി.സി. പൊന്നാട അണിയിച്ച് സ്വീകരിച്ചു. എഡ്രാക് ചോറ്റാനിക്കര മേഖല സെക്രട്ടറി ഒ.കെ. രാജേന്ദ്രൻ, പ്രൊഫ. പത്മപാദൻ പിള്ള, കെ .ആർ. രമേശൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ മിനി പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കുടുംബ സംഗമത്തിൽ സെക്രട്ടറി കര്യാക്കോസ് എ.വി, രമാ പ്രിൻസ് തുടങ്ങിയവർ സംസാരിച്ചു. വയനാട് ജില്ലയിൽ നടന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ തീരുമാനിച്ചു.