mukesh

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിറകേ ഉയർന്ന മാനഭംഗക്കേസുകളിൽ നടനും കൊല്ലം എം.എൽ.എയുമായ എം.മുകേഷ് അറസ്റ്റിൽ. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അമ്മ മുൻ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖ് അറസ്റ്റ് ഭയന്ന് ഒളിവിൽ. രണ്ട് പ്രബലർക്ക് ഒരേദിവസമേറ്റ തിരിച്ചടി മലയാള സിനിമയ്ക്ക് കളങ്കമായി.

മൂന്നു മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യമുള്ളതിനാൽ പിന്നീട് വിട്ടയച്ചു.

സാഹചര്യത്തെളിവുകൾവച്ച് സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പരാതി അങ്ങേയറ്റം ഗുരുതരവും ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നതുമാണ്. സിദ്ദിഖിന് ലൈംഗികശേഷി പരിശോധന നടത്താനും നിർദ്ദേശിച്ചു.

വിദേശത്തേക്ക് കടക്കാതിരിക്കാൻ അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആലുവയിലെയും കാക്കനാട്ടെയും വീടുകൾ അടച്ചുപൂട്ടി, മൊബൈലുകൾ സ്വിച്ച് ഓഫാക്കിയാണ് മുങ്ങിയത്. കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലും സിദ്ദിഖിനെ തെരഞ്ഞ് പൊലീസെത്തി. സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് 2016ൽ മാസ്‌കോട്ട് ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവനടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

ഇന്നലെ രാവിലെ 10.30ന് അഭിഭാഷകനൊപ്പമാണ് മുകേഷ് മറൈൻഡ്രൈവിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി പൂങ്കുഴലിക്ക് മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യൽ 1.15വരെ നീണ്ടു. എറണാകുളം ജനറൽ ആശുപത്രിയിൽ ലൈംഗികശേഷി പരിശോധിച്ചശേഷമാണ് വിട്ടയച്ചത്. വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ചു. മാദ്ധ്യമങ്ങളോട് മുകേഷ് പ്രതികരിച്ചില്ല.

സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആലുവക്കാരി നടിയുടെ പരാതി. മരടിലെ വില്ലയിലെത്തിച്ച് പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിംഗ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും നേരത്തെ പൂർത്തിയാക്കിയിരുന്നു.

ബ്ലാക്‌മെയിലിംഗാണെന്നും ഒരുലക്ഷം രൂപ നൽകാത്തതിലുള്ള വിരോധമാണ് പരാതിക്ക് കാരണമെന്നുമാണ് മുകേഷിന്റെ മൊഴി. ചോദ്യംചെയ്യൽ റെക്കാഡ് ചെയ്തിട്ടുണ്ട്.

യാതനകളുടെ സാക്ഷ്യം
സിദ്ദിഖിനെതിരെ പരാതിപ്പെടാൻ 8 വർഷം വൈകിയത് ആരോപണങ്ങൾ വ്യാജമാണെന്നതിന് തെളിവാണെന്ന വാദം കോടതി തള്ളി. നേരത്തേ 14 പേർക്കെതിരേ അടിസ്ഥാനരഹിതമായ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ടെന്നും സ്വഭാവം വ്യക്തമെന്നും അഭിഭാഷകർ പറഞ്ഞതിനെ രൂക്ഷഭാഷയിൽ കോടതി വിമർശിച്ചു. അനുഭവം സ്വഭാവത്തിന്റെ പ്രതിഫലനമല്ല. യാതനകളുടെ സാക്ഷ്യമാണ്. പരാതി വൈകിയതിന് പലകാരണങ്ങളുമുണ്ടാകാം. സമൂഹം എങ്ങനെ കാണുമെന്ന ആശങ്കയാകാം. ജീവനും തൊഴിലിനും ഭീഷണി നേരിടുമെന്ന ഭീതിയാകാം.

കുടുക്കായത്

ഹോട്ടൽ തെളിവ്

 ജാമ്യത്തിൽ വിട്ടാൽ സമൂഹത്തിനത് തെറ്റായ സന്ദേശമാകുമെന്ന് കോടതി

സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാദ്ധ്യതയുണ്ട്

 കുറ്റം തെളിയിക്കാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്

 മാസ്കോട്ട് ഹോട്ടലിൽ ഇവരുടെ കൂടിക്കാഴ്ച സാക്ഷികൾ ശരിവച്ചിട്ടുണ്ട്

 യുവതിക്കെതിരെ സിദ്ദിഖ് നൽകിയ പരാതിയിലും ഇത് സ്ഥിരീകരിക്കുന്നു

 ഹോട്ടൽ രേഖകളും ശക്തമായ തെളിവാണ്

സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്

സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചേക്കും. മകൻ ഷഹീൻ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ളയുമായി ആശയവിനിമയം നടത്തി. മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചാൽ അറസ്റ്റ് തത്കാലം ഒഴിവാക്കാമെന്നാണ് പ്രതീക്ഷ.

മു​കേ​ഷി​ന്റെ​ ​അ​റ​സ്റ്റ് സ്പീ​ക്ക​റെ​ ​ അ​റി​യി​ക്കും
ലൈം​ഗി​ക​ ​പീ​ഡ​ന​ക്കേ​സി​ൽ​ ​എം.​മു​കേ​ഷ് ​എം.​എ​ൽ.​എ​ ​അ​റ​സ്റ്റി​ലാ​യ​ത് ​സ്പീ​ക്ക​റെ​ ​പൊ​ലീ​സ് ​അ​റി​യി​ക്കും.​ ​നി​യ​മ​സ​ഭാ​ ​ച​ട്ട​പ്ര​കാ​രം​ ​വി​വ​രം​ ​സ്പീ​ക്ക​റെ​ ​അ​റി​യി​ക്കേ​ണ്ട​തു​ണ്ട്.​ 24​ ​മ​ണി​ക്കൂ​റി​ന​കം​ ​അ​റ​സ്റ്റ് ​വി​വ​രം​ ​കൈ​മാ​റി​യാ​ൽ​ ​മ​തി.​ ​സ​ഭ​ ​സ​മ്മേ​ളി​ക്കു​മ്പോ​ൾ​ ​എം.​എ​ൽ.​എ​യെ​ ​അ​റ​സ്റ്റ് ​ചെ​യ്താ​ൽ​ ​വി​വ​രം​ ​സ്പീ​ക്ക​ർ​ ​അം​ഗ​ങ്ങ​ളെ​ ​അ​റി​യിക്കണം. സ​മ്മേ​ള​നം​ ​ന​ട​ക്കാ​ത്ത​പ്പോ​ഴാ​ണ് ​അ​റ​സ്‌​റ്റെ​ങ്കി​ൽ​ ​ഇ​ക്കാ​ര്യം​ ​ബു​ള്ള​റ്റി​നാ​യി​ ​സ​ഭ​യു​ടെ​ ​അ​റി​വി​ലേ​ക്ക് ​പ്ര​സി​ദ്ധീ​ക​രി​ക്ക​ണം.