
അങ്കമാലി: പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയും എസ്.എൻ ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഓണചമയം 2024 കറുകുറ്റി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്ൺ മേരി ആന്റണി ഉദ്ഘാടനം ചെയ്തു .ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി അദ്ധ്യക്ഷനായി. ക്ലബ് സെക്രട്ടറി സുനു പി. സുകുമാരൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധൻ മാസ്റ്റർ, ക്ലബ് പ്രസിഡന്റ് സുധീഷ് സുരേഷ് എന്നിവർ പ്രസംഗിച്ചു. സമാപന യോഗത്തിൽ ജി.സി.ഡി.എ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ.കെ. ഷിബു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.