പറവൂർ: ജില്ലാ ബാൾബാഡ്‌മിന്റൻ അസോസിയേഷൻ നടത്തുന്ന ജൂനിയർ ചാമ്പ്യൻഷിപ്പ് 29ന് മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടത്തും. 2005 ജനുവരി 20നുശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ടീമുകൾ 27ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഒക്ടോബർ 11മുതൽ 13വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാടീമുകളെ ജില്ലാ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കും. ഫോൺ: 9895605020.