
മുവാറ്റുപുഴ: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മുളവൂർ മേഖല സംഘടിപ്പിച്ച ഇഷ്ഖ് റസൂൽ സംഗമവും മജ്ലിസ് റഹ്മ വാർഷികവും സമാപിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എറണാകുളം ജില്ലാ പ്രസിഡന്റ് എം .പി. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ചിലവ് ഫൈസൽ മൗലവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി .എം ബഷീർ ബാഖവി സ്വാഗതം പറഞ്ഞു. മുഹമ്മദ് നബി മാതൃകാ പുരുഷൻ എന്ന വിഷയത്തിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സ്റ്റേറ്റ് സെക്രട്ടറി സി.എ. മൂസ മൗലവി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ മുൻകാല പ്രവർത്തകരെ ആദരിച്ചു.