
പറവൂർ: പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റായി പി.പി. ജോയിയെ തിരഞ്ഞെടുത്തു. സഹകരണ സംഘം റിട്ട. അസിസ്റ്റന്റ് രജിസ്ട്രാറാണ്. കുന്നുകര റൂറൽ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചുമതല ഏറ്റെടുക്കൽ ചടങ്ങിൽ സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ടി.എ. നവാസ്, ബാങ്ക് വൈസ് പ്രസിഡന്റ് കെ.വി. പോൾ, ഭരണ സമിതി അംഗങ്ങളായ എ.ഡി. ദിലീപ്കുമാർ, എം.ബി. അഷ്‌റഫ്, വി.ആർ. അനിരുദ്ധൻ, വി.ആർ. ഗോപാലകൃഷ്ണൻ, ലത മോഹനൻ, ആനി തോമസ്, ബിൻസി സോളമൻ, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് കെ.കെ. അലി, എസ്. ജയലക്ഷ്മി, കെ.എൽ. അഞ്ജലി എന്നിവർ പങ്കെടുത്തു.