മൂവാറ്റുപുഴ: ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കൺവെൻഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മാത്യൂസ് മഞ്ഞപ്ര ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.എ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വിൻസന്റ് മേക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.എം. ദേവസ്യ, രതീഷ് മോഹനൻ, എം.കെ. അമൃത് ദത്തൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.എ. കൃഷ്ണൻകുട്ടി ( പ്രസിഡന്റ്), റംല അഷറഫ് (വൈസ് പ്രസിഡന്റ്), രതീഷ് മോഹനൻ (സെക്രട്ടറി), എസ്. രാജേഷ് (ജോയിന്റ് സെക്രട്ടറി). സിനിജ സനൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.