പറവൂർ: ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി പറവൂർ നഗരത്തിലെ പൊതുകുളങ്ങളിൽ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പാലക്കുളം, വലിയകുളം എന്നിവിടങ്ങളിലാണ് കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പറവൂർ നഗരസഭതല ഉദ്ഘാടനം ചെയർപേഴ്സൺ ബീന ശശിധരൻ നിർവഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, സജി നമ്പിയത്ത്, വനജ ശശികുമാർ, വി.എ. പ്രഭാവതി, ടി.എം. അബ്ദുൾ സലാം. പി.ഡി. ശ്രീകുമാരി, ആശ മുരളി, ടി.എ. ഫസീറ, പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു.