ആലുവ: ആലുവ മീഡിയ ക്ലബ് ഓണാഘോഷവും വാർഷികവും ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. ജോസി പി. ആൻഡ്രൂസ് അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, അർബൻ ബാങ്ക് ചെയർമാൻ ബി.എ. അബ്ദുൾ മുത്തലീബ്, എം.ജി. സുബിൻ, എസ്.എ. രാജൻ എന്നിവർ സംസാരിച്ചു. റോയൽ റഫീക്ക്, ജോസ് മാവേലി, ജോർജ് ജോൺ വാലത്ത് എന്നിവരെ ആദരിച്ചു. ഭാരവാഹികളായി എം.പി. ജോസഫ് (പ്രസിഡന്റ്), റഫീക്ക് അഹമ്മദ് (സെക്രട്ടറി), എം.പി. നിത്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.