 
പെരുമ്പാവൂർ: കോടനാട് സർവീസ് സഹകരണ ബാങ്കും അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലും സംയുക്തമായി കുറിച്ചിലക്കോട് എസ്.എൻ.ഡി.പി ശാഖാ ഹാളിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ, കാർഡിയോളജി, ഇ.എൻ.ടി, ഓഫ്താൽമോളജി, ക്ലിനിക്കൽ ഫാർമസി തുടങ്ങിയ വിഭാഗങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്നു. ബാങ്ക് മുൻ പ്രസിഡന്റ് പി. വിജയചന്ദ്രൻ, ഭരണസമിതി അംഗങ്ങളായ എം.ഡി. ബാബു, ഇ.പി. ബാബു, എം.കെ.രാജൻ, പി.എം. സന്തോഷ് കുമാർ, തോമസ് പറക്കുന്നത്ത്കുടി, സെക്രട്ടറി നീതു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.