water
കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ പെരുമ്പാവൂർ പ്രോജക്ട് ഡിവിഷൻ ഓഫീസിന് മുമ്പിൽ ആരംഭിച്ച അനിശ്ചിത കാല സത്യാഗ്രഹം സംസ്ഥാന ജനറൽ സെക്രട്ടറി പി. ബിജു ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഒരു വർഷം മുമ്പ് പണി പൂർത്തീകരിച്ച ആലുവയിലെ വാട്ടർ അതോറിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് ജീവനക്കാർക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി ) പെരുമ്പാവൂർ പ്രോജക്ട് ഡിവിഷൻ ഓഫീസിന് മുൻപിൽ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു. സമരം സംസ്ഥാന ജനറൽ സെക്രട്ടറി പി. ബിജു ഉത്ഘാടനം ചെയ്തു. കാലതാമസം വരുത്തിയതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സത്യാഗ്രഹം അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ ബി. രാഗേഷ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോയൽ സിംഗ്, സംഘടനാ നേതാക്കളായ എ.വി. ജോർജ്, ഷൈജു ടി.എസ്. സുബേഷ് കുമാർ ടി.എസ്. അബ്ദുൾ അസീസ്, ജോമോൻ ജോൺ, ഇ.ടി. രാധാകൃഷ്ണൻ, പി.എ. മുജീബ്, മുഹമ്മദ് ഷെരീഫ്, ഹാരിസൺ ജേക്കബ്, കെ.ബി. അനീഷ്, കെ.എ. ബിനുമോൻ എന്നിവർ സംസാരിച്ചു.