vayojana
കൊമ്പനാട് വായനശാലയിൽ വയോജന വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ആരോഗ്യ സെമിനാറിൽ ഷൈജുനടരാജ് ക്ലാസ് നയിക്കുന്നു.

കുറുപ്പംപടി: കൊമ്പനാട് വായനശാലയിൽ വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. അന്നം ഔഷധമാക്കി മാറ്റി ജീവിതശൈലി രോഗങ്ങളെ എങ്ങനെ അകറ്റി നിർത്താം എന്ന വിഷയത്തെ ആസ്പദമാക്കി ഷൈജുനടരാജ് തൃപ്പുണിത്തുറ സെമിനാർ നയിച്ചു. വയോജന വേദി പ്രസിഡന്റ്‌ സി.ഡി. ജോയി അദ്ധ്യക്ഷനായി. മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റെജി ഇട്ടൂപ്പ് സെമിനാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ റിജു കുര്യൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സമിതി കൺവീനർ പി.എൻ. സോമൻ, വായനശാല സെക്രട്ടറി പ്രിൻസ് മാത്യു എന്നിവർ സംസാരിച്ചു.