
കുറുപ്പംപടി: വേങ്ങൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 17.90 ലക്ഷം രൂപ വിനിയോഗിച്ച് പുതുമന വാർഡിൽ നിർമ്മിച്ച വേങ്ങൂർ തൂങ്ങാലി ആശുപത്രിക്ക് കീഴിലുള്ള സബ് സെന്റർ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബെന്നി ബഹനാൻ എം.പി, അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, സാജു പോൾ, പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ. നാരായണൻ നായർ, പഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷീബ ചാക്കപ്പൻ, ശ്രീജ ഷിജോ, ബിജു പീറ്റർ, പഞ്ചായത്ത് മെമ്പർമാരായ വിനു സാഗർ, ആൻസി ജോബി, ബിജു ടി. ബേസിൽ കല്ലറക്കൽ, ശോഭന വിജയകുമാർ, പി.വി. പീറ്റർ, ജിനു ബിജു, കെ.എസ്. ശശികല, മെഡിക്കൽ ഓഫീസർ ഡോ. വിവേക് ജെസ്, ഹെൽത്ത് ഇൻസ്പെക്ടർ ഗെന്നിമോൾ എന്നിവർ സംസാരിച്ചു.