y

തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര വെസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെ കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അജയ സതീഷ് അദ്ധ്യക്ഷനായി. ട്രൂറ ദക്ഷിണ മേഖലാ ഭാരവാഹികളായ സന്തോഷ്, മോഹൻസ്വാമി, ജാൻസി ജോസ്, സ്ലീബാപോൾ, കൃഷ്ണകുമാർ, ബാലസുബ്രഹ്മണ്യം, ശോഭനാദേവി എന്നിവർ സംസാരിച്ചു. പനയ്ക്കൽ നന്ദകുമാർ എക്സലൻസ് അവാർഡ് വി.പി. പ്രസാദ് ഏറ്റുവാങ്ങി. കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച കലാവിജയനെയും മികച്ച ഡോക്ടർക്കുള്ള അവാർഡ് ലഭിച്ച വിനീതാ ഗോപാലകൃഷ്ണനെയും ആദരിച്ചു. വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.