ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്‌മെന്റിൽ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി പ്രോഗ്രാമിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ആർക്കിയോളജി, ഏൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജി ഇവയിലേതിലെങ്കിലും 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 27ന് രാവിലെ 10ന് കോളേജ് ഓഫീസിൽ മുഖാമുഖത്തിന് ഹാജരാകണം. യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് മുൻഗണന. ഫോൺ: 9447293764.