ആലങ്ങാട്: കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിൽ നടന്ന ഹിന്ദി വാരാഘോഷം സമാപിച്ചു. ആലങ്ങാട് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. വി.ഇ. അബ്ദുൾ ഗഫൂർ, എം. അബ്ദുൽ സത്താർ, എം.പി. സുമേഷ് ബാബു, പി.എ. ഫാത്തിമ ബീവി, കെ.എസ്. പ്രേംചന്ദ് ഇളയിടം, എം.പി. ശ്രീലക്ഷ്മി, കെ.എസ്. ജയറാം, കെ.എൻ. സുനിൽകുമാർ, വി.വി.കെ. സയ്ദ്, ബിനു പി. ഹസൻ, അരുൺ എസ്. നായർ, പി.എസ്. ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.