ആലങ്ങാട്: തട്ടാംപടി ആർഷം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജെനീഷ് ചേരാമ്പിള്ളി അദ്ധ്യക്ഷനായി. വിവിധ കലാപരിപാടികൾ നടന്നു. ആലങ്ങാട് എസ്.ഐ ജോസഫ് ഷാന്റി, കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു എന്നിവർ പ്രസംഗിച്ചു.