
ആലുവ: തോട്ടുമുഖം ക്രസന്റ് പബ്ലിക് സ്‌കൂളിൽ നടക്കുന്ന ഓൾ കേരള സി.ബി.എസ്.ഇ സ്കൂൾ (ക്ലസ്റ്റർ 11 അണ്ടർ 19,17,14 ബോയ്‌സ്) ഫുട്‌ബാൾ ടൂർണമെന്റ് ഇന്ന് സമാപിക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ക്രസന്റ് പബ്ലിക് സ്‌കൂൾ മാനേജർ പി.എസ്. അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. സ്‌കൂൾ ചെയർമാൻ ഡോ. സി എം ഹൈദരലി മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ പ്രിൻസിപ്പൽ അഞ്ജലി ശശികുമാർ സ്വാഗതവും വൈസ് പ്രിൻസിപ്പൽ റീന നമ്പ്യാർ നന്ദിയും പറയും.
141 സ്കൂൾ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.