
കാലടി: ആദിശങ്കര എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച സപ്തദിന ക്യാമ്പ് സമാപിച്ചു. അവധി ദിവസങ്ങൾ എങ്ങനെ സമൂഹത്തിന് ഉപയോഗപ്രദമാക്കാം എന്നതിന് ക്യാമ്പ് മാതൃകയായി. ക്യാമ്പിന്റെ ഭാഗമായി അങ്കമാലി താലൂക്ക് ആശുപത്രിയിലെ ഉപകരണങ്ങളുടെ കേടുപാടുകൾ തീർത്ത് ചായംപൂശി. കാലടി പഞ്ചായത്തിലെ ഡി.ജി കേരള സർവേ പൂർത്തീകരിച്ചു. കാലടി ഗവൺമെന്റ് യു.പി.സ്കൂളിലെ ഉപയോഗശൂന്യമായ കിഡ്സ് പാർക്ക് കേടുപാടുകൾ തീർത്തു നവീകരിച്ചു. കിഡ്സ് ക്ലാസ് റൂം ചിത്രങ്ങൾ വരച്ചു മനോഹരമാക്കി. സ്കൂൾ പരിസരം ശുചീകരിച്ചു. ജൈവ പച്ചക്കറി തോട്ടവും ശലഭോദ്യാനവും നട്ടുപിടിപ്പിച്ചു. വ്യക്തിത്വ വികസന ക്ലാസുകൾ, ഓൾഡ് ഏജ് ഹോം വിസിറ്റ്, പ്രായോഗിക പരിശീലന ക്ലാസുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവയും ഉണ്ടായിരുന്നു. എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ സിജോ ജോർജ്, അശ്വിൻരാജ്, വോളണ്ടിയർ സെക്രട്ടറിമാരായ ഭരത്, കൃഷ്ണവേണി, അരുൺ ആനന്ദ്, ദേവിക എന്നിവർ നേതൃത്വം നൽകി.