okkal

പെരുമ്പാവൂർ : ഒക്കൽ ഗ്രാമപഞ്ചായത്തിലെ വെറ്റിനറി ഡിസ്പെൻസറി നാളെ രാവിലെ 10.30 ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുമെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ അറിയിച്ചു . മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നും 47 ലക്ഷം രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ഡിസ്പെൻസറി പണി പൂർത്തീകരിച്ചത് . പക്ഷി,​ മൃഗാദികൾക്ക് ആവശ്യമായ എല്ലാ ചികിത്സാസൗകര്യങ്ങളും ഇവിടെ നിന്ന് ലഭ്യമാകുമെന്ന് എം.എൽ.എ പറഞ്ഞു . ഉദ്ഘാടന സമ്മേളനത്തിൽ ബെന്നി ബഹനാൻ എം.പി മുഖ്യാതിത്ഥി ആയിരിക്കും . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യപ്രഭാഷണം നടത്തും .