കാലടി: മലയാറ്റൂർ സമന്വയ റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. റവ. ഫാ. പോൾ പടയാട്ടിൽ ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ മേഖലാ സെക്രട്ടറി തോമസ് പറപ്പിള്ളി ഓണസന്ദേശം നൽകി. മേഖലാ പ്രസിഡന്റ് ജോസ് വരേക്കുളം സമ്മാന കൂപ്പൺ നറുക്കെടുപ്പും മത്സര വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് പോളി തേക്കാനത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി സാൻജോ നിരപ്പേൽ, സിജോ തേക്കാനത്ത് എന്നിവർ സംസാരിച്ചു.