ആലുവ: സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഇ.എം.എസ് പഠനകേന്ദ്രം നാളെ വൈകിട്ട് അഞ്ചിന് ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ. സാനു, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, സ്വാമി ധർമ്മചെെതന്യ, ഡോ. ഫസൽ ഗഫൂർ എന്നിവർ പങ്കെടുക്കുമെന്ന് പഠനകേന്ദ്രം ചെയർമാൻ സി.എൻ. മോഹനൻ, സെക്രട്ടറി സി.എം. ദിനേശ് മണി, ഡയറക്ടർ സി.ബി. ദേവദർശനൻ എന്നിവർ അറിയിച്ചു.