
കൂത്താട്ടുകുളം: ആരക്കുഴ ക്രിക്കറ്റ് പ്രീമിയർ ലീഗിൽ ചലഞ്ചേഴ്സ് പാലക്കുഴ ചാംപ്യന്മായി. ഫൈനലിൽ ഇൻഡസ് പാലക്കുഴയെ 40 റൺസിനാണ് തോൽപ്പിച്ചത്. രണ്ടുദിവസമായി ഗവൺമെൻറ് മോഡൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ലീഗിൽ എട്ട് ടീമുകൾ പങ്കെടുത്തു. ഐ.പി.എൽ ലീഗ് മോഡലിലായിരുന്നു മത്സരങ്ങൾ. ചലഞ്ചേഴ്സ് പാലക്കുഴയുടെ അനന്തു തങ്കപ്പൻ ബെസ്റ്റ് ബോളർ, ബെസ്റ്റ് ബാറ്റ്സ്മാൻ, ടൂർണമെന്റിലെ താരം എന്നീ ട്രോഫികൾ നേടി. സമാപന ചടങ്ങിൽ പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജയ ബിജുമോൻ, ടൂർണമെന്റ് ഓർഗനൈസേഷൻ കമ്മിറ്റി അംഗങ്ങളായ റിനു പോൾ, വി.എസ് വിപിൻ, അരുൺ ജോണി . സി.പി.എം മുൻ ഏരിയാസെക്രട്ടറി ഷാജു ജേക്കബ് എന്നിവർ പങ്കെടുത്തു. എവറോളിംഗ് ട്രോഫിയും 22222രൂപ ക്യാഷ് പ്രൈസുമാണ് ചലഞ്ചേഴ്സ് ടീമിന് ലഭിച്ചത്.