
ഫോർട്ടുകൊച്ചി: വോയ്സ് ഓഫ് വെസ്റ്റ് കൊച്ചിയുടെ മാരത്തോൺ രണ്ടാം എഡിഷൻ ലോഞ്ചിംഗും ഓൺലൈൻ രജിസ്ട്രേഷനും സബ് കളക്ടർ കെ.മീര നിർവ്വഹിച്ചു. മാരത്തോൺ ബ്രോഷർ ഫോർട്ടുകൊച്ചി സർക്കിൾ ഇൻസ്പെക്ടർ എം.എസ് ഫൈസൽ പ്രകാശനം ചെയ്തു. പ്രസിഡന്റ് എം.എസ്. ഷെമീറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എഴുത്തുകാരൻ എം.വി. ബെന്നി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ആബുജാൻ, ട്രഷറർ സി.എ. ജുനൈദ്, ജോയിന്റ് സെക്രട്ടറി എ.എസ്.മുഹമ്മദാലി, രക്ഷാധികാരി കെ.കെ. ഇക്ബാൽ, കൊച്ചി നഗരസഭ കൗൺസിലർ ആന്റണി കുരീത്തറ, മുൻ പ്രസിഡന്റ് സലീം ഷുക്കൂർ, രാജീവ് പള്ളുരുത്തി, റിയാസ് ജലീൽ, മജ്നു, രൂപേഷ്, ഹംസക്കോയ എന്നിവർ സംസാരിച്ചു.