ആലുവ: തോട്ടുമുഖം ക്രസന്റ് പബ്ലിക് സ്‌കൂളിൽ നടക്കുന്ന കേരള സി.ബി.എസ്.ഇ (ക്ലസ്റ്റർ 11 അണ്ടർ 14,17,19 ബോയ്‌സ്) ഫുട്‌ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് നടക്കും.

രാവിലെ നടക്കുന്ന അണ്ടർ 14 വിഭാഗം ഫൈനൽ മത്സരത്തിൽ കൊച്ചി നേവൽ ബേസ് നേവി ചിൽഡ്രൻ സ്‌കൂളും എളമക്കര ഭവൻസ് വിദ്യാമന്ദിരും ഫൈനലിൽ ഏറ്റുമുട്ടും. അണ്ടർ 17 വിഭാഗത്തിൽ തെങ്ങോട് മാർത്തോമ പബ്ലിക് സ്‌കൂളും കളമശേരി രാജഗിരി പബ്ലിക് സ്‌കൂളും ഏറ്റുമുട്ടും. അണ്ടർ 19 വിഭാഗത്തിൽ കളമശേരി രാജഗിരി പബ്ലിക് സ്‌കൂളും ആലപ്പുഴ മാതാ സീനിയർ സെക്കൻഡറി സ്‌കൂളും ഏറ്റുമുട്ടും.