rivervally-club
പിറവം റിവർ വാലി റോട്ടറി ക്ലബിന്റെ അമ്മമാരോടൊപ്പം ഓണം പരിപാടി ചിന്മയ കല്പിത സർവകലാശാലാ വൈസ് ചാൻസലർ ഡോ.അജയ് കപൂർ ഉദ്ഘാടനം ചെയ്യുന്നു

പിറവം: റിവർവാലി റോട്ടറി ക്ലബ് അമ്മമാർക്ക് കോടിയും ഓണക്കിറ്റും സമ്മാനിച്ച് 'അമ്മമാരോടൊപ്പം ഓണം' ആഘോഷിച്ചു. ചിന്മയ കല്പിത സർവകലാശാലാ വൈസ് ചാൻസലർ ഡോ. അജയ് കപൂർ ഉദ്ഘാടനം ചെയ്തു.

മാം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. എ.സി. പീറ്റർ അദ്ധ്യക്ഷനായി. പിറവം സ്നേഹഭവനിൽ രണ്ട് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച വി.വി. കുര്യാക്കോസിന് പുരസ്കാരം നൽകി അനുമോദിച്ചു. ക്ലബിന്റെ സൗജന്യ മെഡിക്കൽ, വിദ്യാഭ്യാസ പദ്ധതികൾ മുൻ നഗരസഭാദ്ധ്യക്ഷരായ

സാബു കെ. ജേക്കബ്, എലിയാമ്മ ഫിലിപ്പ് എന്നിവർ ഉദ്ഘാടനം ചെയ്തു.

ക്ലബ് പ്രസിഡന്റ് എൽദോ ടി. പോൾ, ചിന്മയ സർവകലാശാലാ ഡീൻ പ്രൊഫ. മഞ്ജുള ആർ. അയ്യർ, സണ്ണി മണപ്പാട്ട്, പി.വി. തോമസ്, കെ.സി. രാജു, എ.എം. ടോംസ്, ലിസി വർഗീസ്, അന്നകുട്ടി തമ്പി എന്നിവർ സംസാരിച്ചു.

പിറവം നാട്യ കലാക്ഷേത്ര നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫ്രൻഡ്‌സ് ഗ്രൂപ്പിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ 60 കഴിഞ്ഞ നൂറിലേറെ അമ്മമാരും പിറവം നഗരസഭയിലെ ആശാപ്രവർത്തകരും പങ്കെടുത്തു.