കാലടി: തിരുവൈരാണിക്കുളം എം.കെ. വാരിയർ നാടകാലയത്തിന്റെ ഓണാഘോഷം അകവൂർ പ്രൈമറി സ്കൂൾ ഹാളിൽ നടത്തി. വിവിധ കലാ - കായിക മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. നാടകാലയം പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷനായി. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ. മോഹനൻ, സെക്രട്ടറി ഡോ. ലക്ഷ്മി ആർ. നായർ എന്നിവർ സംസാരിച്ചു.