vijilance

കൊച്ചി: എറണാകുളം ജില്ലാ വിജിലൻസ് കമ്മിറ്റിയുടെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. പൊതുജനങ്ങൾക്ക് ജില്ലയിലെ പൊതുസേവകരുടെ അഴിമതി സംബന്ധിച്ച പരാതികൾ യോഗത്തിൽ പരിഗണിച്ചു. 15 പരാതികളാണ് പരിഗണിച്ചത്. സ്വകാര്യ വ്യക്തികൾ സർക്കാർ സ്ഥലം കൈയേറിയതുമായി ബന്ധപ്പെട്ട പരാതികൾ, സഹകരണ ബാങ്ക് നിക്ഷേപം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികൾ, സ്ഥലം സർവേയുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവ പരിഗണിച്ചു. പരാതികളിൽ വിജിലർസ് കമ്മിറ്റി ഇടപെട്ട് പരാതിക്കാർക്ക് നീതി ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് പറഞ്ഞു. സർക്കാർ വകുപ്പുകളെ അഴിമതി വിമുക്തമാക്കുന്നതിനും പൊതുജനങ്ങൾക്ക് സർക്കാരിൽ നിന്നും കാര്യക്ഷമമായി സേവനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് കമ്മിറ്റി.