
വൈറ്റില: ചളിക്കവട്ടം ജയ്ഹിന്ദ് റസിഡൻസി ശാന്തിലെയിനിൽ കണ്ടനാടൻവീട്ടിൽ കെ.എ. സണ്ണി (73) നിര്യാതനായി. അലഹബാദ് ബാങ്ക് റിട്ട. സീനിയർ മാനേജറാണ്. ഭാര്യ: വെട്ടിക്കൽ എരമംഗലം കുടുംബാംഗം സാറായി സണ്ണി. മക്കൾ: മിനു സണ്ണി (യു.എസ്.എ), എബിൻ സണ്ണി (കാനഡ). മരുമകൾ: അന്ന മാത്യു (കാനഡ). സംസ്‌കാരം വ്യാഴാഴ്ച 11ന് പൊന്നുരുന്നി മാർ ഇഗ്നേഷ്യസ് പള്ളിയുടെ കീഴിലുള്ള നിലംപതിഞ്ഞമുകൾ സെന്റ് ഗ്രിഗോറിയോസ് ചാപ്പലിനോട് ചേർന്നുള്ള സെമിത്തേരിയിൽ.