jayasurya

കോലഞ്ചേരി: നടൻ ജയസൂര്യയ്ക്കെതിരെ കൂത്താട്ടുകുളം പൊലീസെടുത്ത പീഡന കേസിൽ പരാതിക്കാരി കോലഞ്ചേരി മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നൽകി. ഇന്നലെ രാവിലെ 11.30ന് കൂത്താട്ടുകുളം പൊലീസാണ് പരാതിക്കാരിയെ കോലഞ്ചേരിയിൽ എത്തിച്ചത്. പ്രതികരണത്തിനില്ലെന്നും അന്വേഷണം നടക്കട്ടെ എന്നുമാണ് പരാതിക്കാരി പ്രതികരിച്ചത്. 12.30ന് പരാതിക്കാരി മടങ്ങി.