kmc
എടയപ്പുറം കെ.എം.സി ഹൈസ്‌കൂളിലെ പുതിയ കെ.ജി വിഭാഗം കെട്ടിടത്തിന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിടുന്നു

ആലുവ: എടയപ്പുറം കെ.എം.സി ഹൈസ്‌കൂളിലെ പുതിയ കെ.ജി വിഭാഗം കെട്ടിടത്തിന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിട്ടു. സ്‌കൂൾ മാനേജർ വി.കെ. മുഹമ്മദ് ഹാജി അദ്ധ്യക്ഷനായി. എടയപ്പുറം ജുമാ മസ്ജിദ് ചീഫ് ഇമാം അംജാസ് ബാഖവി, മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ, മഹല്ല് സെക്രട്ടറി കെ.ഐ. നസീർ, സ്‌കൂൾ ചെയർമാൻ അസീസ് പെരുമ്പിള്ളി, കെ.എം. നാസർ, ടി.എ. ബശീർ, അബ്ദുൾ കരീം, കെ.ബി. നൗഷാദ്, സൈനുദീൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ പി.എം. മനോഷ് എന്നിവർ സംസാരിച്ചു.