cong
കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: പട്ടിമറ്റം ബ്ളോക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി. കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.വി. എൽദോ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ബാബു സെയ്താലി, ഡി.സി .സി സെക്രട്ടറിമാരായ സി.പി. ജോയ്, എം.പി. രാജൻ, എം.ടി. ജോയി, കെ.വി. ആന്റണി, എ.പി. കുഞ്ഞുമുഹമ്മദ്, ഹനിഫ കുഴുപ്പിള്ളി, ജയിംസ് പാറക്കാട്ടിൽ, അരുൺ വാസു, നവാസ് പട്ടിമ​റ്റം എന്നിവർ സംസാരിച്ചു. മാഫിയ സംരക്ഷകനായ മുഖ്യമന്ത്റി രാജിവയ്ക്കുക. രാഷ്ട്രീയ ലാഭത്തിന് വേണ്ടി തൃശൂർപൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.