thushar-vellappalli
മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി നടത്തിയ കൂട്ട ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ജനങ്ങളുടെ ഭീതിയകറ്റാൻ മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി നടത്തിയ കൂട്ട ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വിഷയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ശ്രദ്ധയിൽപ്പെടുത്തും. ഡാം ഡീകമ്മീഷൻ ചെയ്യണം. പുതിയ ഡാം നിർമ്മിക്കണം. ജനങ്ങളുടെ ജീവൻ രക്ഷിക്കണം. ഇതിനായി ജനങ്ങൾക്കൊപ്പം ഏതറ്റംവരെ പോകാനും താൻ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് നാരങ്ങാ നീര് നൽകി ഉപവാസ സമരം അവസാനിപ്പിച്ചു.

സമരം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

മുല്ലപ്പെരിയാർ വിഷയം അന്താരാഷ്ട്രസമിതി പഠിക്കണമെന്നും ഇതിനായി കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജനസംരക്ഷണസമിതി ചെയർമാൻ അഡ്വ. റോയ് വാരിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

വർക്കിംഗ് ചെയർമാൻ ഷിബു കെ. തമ്പി, ഉസ്താദ് ഖാലിദ് സഖാഫി, റഫീഖ് അഹമ്മദ് സഖാഫി, സ്വാമി അയ്യപ്പദാസ്, ഫാ. ഏലിയാസ് ചെറുകാട്ട്, കോർ എപ്പിസ്‌കോപ്പ ഫാ. സ്ലീബാ പോൾ വട്ടവേലിൽ, അഡ്വ. സംഗീത വിശ്വനാഥ്, ചാർളി പോൾ, പി.ജി. സുഗുണൻ, ടി.ആർ ദേവൻ, കുരുവിള മാത്യൂസ്, ജോർജ് സെബാസ്റ്റ്യൻ, എ.എം. റെജിമോൻ, സജു തറനിലം എന്നിവർ സംസാരിച്ചു.