 
കൊച്ചി: കോൺഗ്രസ് സംഘടനയെ സുശക്തമാക്കി വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും പാർട്ടിയുടെ സംഘടനാശേഷി ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്ന തന്ത്രമാണ് കോൺഗ്രസ് എടുക്കാൻ ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക്, മണ്ഡലംതല പുനസംഘടനകൾ എത്രയുംവേഗം പൂർത്തിയാക്കി വാർഡ് പുന:സംഘടനയും പൂർത്തീകരിച്ച് ജനകീയ പ്രവർത്തനങ്ങളുമായി തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.
എം.പിമാരായ ആന്റോ ആന്റണി, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, അൻവർ സാദത്ത്, ഉമ തോമസ്, നേതാക്കന്മാരായ വി.ജെ. പൗലോസ്, എസ്. അശോകൻ , ജോസഫ് വാഴക്കൻ, അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, അജയ് തറയിൽ, എൻ. വേണുഗോപാൽ, ഡോമനിക് പ്രസന്റേഷൻ, സക്കീർ ഹുസൈൻ, ശ്രീനിവാസൻ കൃഷ്ണൻ, കെ.പി. ധനപാലൻ, ലൂഡി ലൂയിസ്, ചാൾസ് ഡയസ് എന്നിവർ സംസാരിച്ചു.