
ആലങ്ങാട്: പഞ്ചായത്തിൽ നീറിക്കോട് ജുമാ മസ്ജിദിന് സമീപം നവീകരിച്ച കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല കോ-ഓർഡിനേറ്റർ ടി.എം. റെജീന മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, സ്ഥിരം സമിതി അദ്ധ്യക്ഷ സുനി സജീവ്, അംഗം വി.ബി. ജബ്ബാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജ്ഞയ് ഹക്കിം, ടി.യു. പ്രസാദ്, ജോളി , പി.കെ. നസീർ, എം.എ. സിറാജുദ്ദീൻ, പി.സി. ജയൻ, ദീപ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.