t
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഉമ്മൻചാണ്ടി സ്മാരക ഭവനത്തിന്റെ താക്കോൽദാനം ഷാഫി പറമ്പിൽ എം.പി ശോഭയ്ക്ക് താക്കോൽകൈമാറി നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ശോഭയ്ക്കും രണ്ടു പെൺമക്കൾക്കും വീടൊരുക്കി തൃപ്പൂണിത്തുറ യൂത്ത് കോൺഗ്രസിന്റെ കൈത്താങ്ങ്. ഉമ്മൻചാണ്ടി സ്മാരക ഭവന പദ്ധതിയുടെ ഭാഗമായി ഏരൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച വീട് ഷാഫി പറമ്പിൽ എം.പി ശോഭയ്ക്ക് കൈമാറി. രണ്ട് സെന്റ് സ്ഥലത്ത് ചാണ്ടി ഉമ്മൻ എം.എൽ.എയാണ് തറക്കല്ലിട്ടത്.

രണ്ടുമുറി, ഹാൾ. കിച്ചൺ അറ്റാച്ച്ഡ് ബാത്റൂം വീട് ഹൈബി ഈഡൻ എം.പി, കെ. ബാബു എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൈമാറിയത്. ഗൃഹോപകരണങ്ങളും യൂത്ത് കോൺഗ്രസും നാട്ടുകാരും സൗജന്യമായി നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് പ്രവീൺ പറയന്താനത്ത് അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, രാജു പി. നായർ, സുരേഷ് ബാബു, ബ്ലോക്ക് പ്രസിഡന്റുമാരായ പി.സി. പോൾ, മുരളി നികർത്തിൽ, മണ്ഡലം പ്രസിഡന്റ് കെ. കേശവൻ, വിനു സിറിൽ, കൗൺസിലർമാരായ പി.ബി. സതീശൻ, ശ്രീലത മധുസൂദനൻ എന്നിവർ പങ്കെടുത്തു.