cpm

മൂവാറ്റുപുഴ: സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ നിര്യാണത്തിൽ മൂവാറ്റുപുഴയിൽ അനുശോചന റാലി നടത്തി. നെഹ്റു പാർക്കിൽ നിന്ന് ആരംഭിച്ച അനുശോചന റാലി നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സി.പി.എം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ ജേക്കബ്, യു.ആർ. ബാബു, കെ.എ. നവാസ്, സി.കെ. സോമൻ, എം.എ. സഹീർ, സജി ജോർജ് തുടങ്ങിയവർ സംസാരിച്ചു.