vd-satheeshan
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം നടത്തിയ പ്രതിഷേധത്തിന്റെ ജില്ലാതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ആർ.എസ്.എസ് - സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽ വത്കരണത്തിനെതിരെയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കെ.പി.സി.സി ആഹ്വാനപ്രകാരം നടത്തിയ പ്രതിഷേധത്തിന്റെ ജില്ലാതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. എറണാകുളം, തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ കൂട്ടായ്മ. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.

ആലുവയിൽ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, അങ്കമാലിയിൽ ബെന്നി ബഹനാൻ എം.പി, തൃപ്പൂണിത്തുറയിൽ കെ. ബാബു എം.എൽ.എ, മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ എം.എൽ.എ, കുറുപ്പുംപടിയിൽ എൽദോസ് കുന്നപ്പള്ളി എം.എൽ.എ, നെടുമ്പാശേരിയിൽ അൻവർ സാദത്ത് എം.എൽ.എ, പിറവത്ത് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്, കളമശേരിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, കരുമാലൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, കാലടിയിൽ ജയ്‌സൺ ജോസഫ് തുടങ്ങിയവർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.