
കോതമംഗലം: ചിറയിൽ കുളിക്കാനിറങ്ങിയ കോട്ടപ്പടി ഉപ്പുകണ്ടം ആയക്കാടൻ എ.കെ. വർഗീസ് (72) മുങ്ങി മരിച്ചു. ഇന്നലെ വൈകിട്ട് 4.30 ന് വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതിനിടെയായിരുന്നു അപകടം. വളരെ വൈകിയിട്ടും ആളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ ബന്ധുക്കൾ ചിറയുടെ കുളിക്കടവിൽ വസ്ത്രം അഴിച്ചു മാറ്റിവച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസും ഫയർ ഫോഴ്സും ചിറയിൽ പരിശോധന നടത്തി.
രാത്രി എട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർ നടപടികൾക്കായി കോതമംഗലം സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ശൂസൻ, മക്കൾ : ലൈജു, ബേസിൽ, രമ്യ. മരുമക്കൾ : സോണിയ, അഖില, എൽദോസ്