purva-nri-home-fest

കൊച്ചി: പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നായ പുറവങ്കര ലിമിറ്റഡ് ദുബായിലെ പ്രവാസി ഇന്ത്യക്കാർക്കായി പുറവങ്കരയുടെ പുതിയ പ്രൊജക്റ്റുകളുമായി 'പൂർവ എൻ.ആർ.ഐ ഹോം ഫെസ്റ്റ്' സംഘടിപ്പിക്കുന്നു. ദുബായിയിലെ ഷാംഗ്രില ഹോട്ടലിൽ സെപ്തംബർ 28, 29 തീയതികളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് എട്ട് വരെയാണ് പരിപാടി.
പൂർവ എൻ.ആർ.ഐ ഹോം ഫെസ്റ്റിൽ പ്രോപ്പർട്ടി ഓപ്ഷനുകളുടെ സമഗ്രമായ നിരയാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചി, ബംഗ്‌ളൂരു, ചെന്നൈ, മുംബൈ, പൂനെ എന്നിവിടങ്ങളിലെ ഇരുപതിലധികം പ്രൊജക്റ്റുകളിലായുള്ള 4000 ത്തോളം വീടുകൾ ഹോം ഫെസ്റ്റിൽ പ്രവാസി ഇന്ത്യക്കാർക്കായി അവതരിപ്പിക്കും. 600 മുതൽ 5,000 ചതുരശ്ര അടി വരെ വലുപ്പമുള്ള ഒന്ന് മുതൽ അഞ്ച് വരെ ബഡ്രൂമുകളുള്ള അപ്പാർട്ടുമെന്റുകൾ, വില്ലകൾ, വില്ല പ്ലോട്ടുകൾ തുടങ്ങിയ വൈവിദ്ധ്യമാർന്ന പോർട്ട്‌ഫോളിയോയിൽ നിന്നും തെരഞ്ഞെടുക്കാൻ പ്രവാസികൾക്ക് അവസരം ലഭിക്കും.
വീട് വാങ്ങൽ മുതൽ താമസംവരെയുള്ള കാര്യങ്ങൾ സുഗമമാക്കാൻ പുറവങ്കര ബൃഹത്തായ വിൽപ്പനാനന്തര പിന്തുണയും വാഗ്ദാനം ചെയ്യുന്നു.