പിറവം: സംസ്ഥാന അഭ്യന്തര വകുപ്പിൽ ക്രിമിനൽവത്കരണമെന്ന് ആരോപിച്ച് പിറവത്ത് കോൺഗ്രസ് പ്രതിഷേധം. മാഫിയകൾക്ക് വിഹരിക്കുവാൻ സൗകര്യമൊരുക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി യുടെ ആഹ്വാനപ്രകാരം പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയിൽ ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്, വിൽസൺ കെ. ജോൺ, ഷാജു ഇലഞ്ഞിമറ്റം, കെ.ജി. ഷിബു. അരുൺ കല്ലറയ്ക്കൽ, റെജി ജോൺ. എം.എ. ജേക്കബ്, ബെന്നി സ്കറിയ, പി.എസ്. ജോൺസൺ ജോബ്, സിജു പുല്ലമ്പ്ര, കെ.കെ. സോമൻ, പോൾ വർഗീസ് എന്നിവർ സംസാരിച്ചു.