y
സൗജന്യ നേത്ര, ദന്തൽ ചികിത്സാക്യാമ്പ്

മുളന്തുരുത്തി: ലയൺസ് ക്ലബ് ഒഫ് മുളന്തുരുത്തി സെൻട്രൽ, ഭവാനി ഫൗണ്ടേഷൻ, കാലടി, അമൃത ഹോസ്പിറ്റലിൽ ഇടപ്പള്ളി, കുമാരനാശാൻ കുടുംബയുണിറ്റ് വേഴപ്പറമ്പ്, മുളന്തുരുത്തി എന്നിവ സംയുക്തമായി സൗജന്യ നേത്ര, ദന്തൽ ചികിത്സാക്യാമ്പ് സംഘടിപ്പിച്ചു. മലബാർ ഗോൾഡിന്റെ സി.എസ്.ആർ പ്രോജക്ടിന്റെ ഭാഗമായി ജീവിതശൈലി രോഗനിർണയ ക്യാമ്പുമുണ്ടായിരുന്നു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാണി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.പി. പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ബേബി സെബാസ്റ്റ്യൻ, ട്രഷറർ ഷാജി, ശ്രീകുമാർ, അഭിലാഷ് എന്നിവർ സംസാരിച്ചു.