
കൂത്താട്ടുകുളം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൂത്താട്ടുകുളം യൂണിറ്റിന്റെ വാർഷിക പൊതുയോഗം കൂത്താട്ടുകുളം വിശ്വകർമ്മ ഭവനിൽ നടന്നു. മേഖല പ്രസിഡന്റ് വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോണി മാത്യു അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയി കള്ളാട്ടുകുഴി, ജില്ലാ പ്രസിഡന്റ് സജി മാർവെൽ, മേഖല സെക്രട്ടറി ആർ.ഡി. ബിബിൻ, ട്രഷറർ എം.എൻ. രാജേഷ്, കെ.വി. രാജേഷ്, മനു അടിമാലി, പി.ബി. ജയകുമാർ, പ്രിൻസ് സ്കറിയ, എ.കെ. ജോബി, യാബി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റായി പി.ബി. ജയകുമാർ, സെക്രട്ടറിയായി കെ.വി രാജേഷ്, ട്രഷററായി മനു അടിമാലി എന്നിവരെ തെരഞ്ഞെടുത്തു .