ചോറ്റാനിക്കര: ഒക്ടോബറിൽ നടക്കുന്ന സി.പി.എം മുളന്തുരുത്തി ലോക്കൽ സമ്മേളനത്തിന് സംഘാടകസമിതി രൂപീകരിച്ചു . എം.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. കെ. ജോഷി അദ്ധ്യക്ഷത വഹിച്ചു. പി.ഡി. രമേശൻ, എം.എൻ. കിഷോർ, അരുൺ എന്നിവർ സംസാരിച്ചു. 16ന് സി.കെ. റെജി നഗറിൽ (ആരക്കുന്നം ഓലിക്കൽ ഹാൾ) നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്യും. 17ന് പൊതുസമ്മേളനം എസ്. ശർമ്മ ഉദ്ഘാടനം ചെയ്യും.