കൊച്ചി: വൈസ്‌മെൻ ക്ലബ് ഒഫ് എറണാകുളം മിഡ്ടൗൺ സ്ഥാനാരോഹണ ചടങ്ങ് നടൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ ഡിസ്ട്രിക്റ്റ് -2 ഡിസ്ട്രിക്റ്റ് ഗവർണർ ഡാനിയൽ. സി ജോൺ ഭാരവാഹികളെ നിയമിച്ചു. ഭാരവാഹികളായി മാത്യു വിത്സൺ (പ്രസിഡന്റ്), മേരി തോമസ് (സെക്രട്ടറി), ഡോ. മേരി ജാനറ്റ് (ട്രഷറർ) എന്നിവരെയും മറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു.