onam

കൊച്ചി: ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ (എച്ച്.ഒ.ഡബ്ല്യു.എ) കുടുംബ സംഗമവും ഓണാഘോഷവും ഇന്ന് കലൂർ എ.ജെ. ഹാളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. വെൽഫെയർ ഫണ്ടിന്റെ വിതരണം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിക്കും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പി.കെ.സുലൈമാൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പി.കെ. സെയ്ദ് മുഹമ്മദ്, ട്രഷറർ ഗിരിജ, വൈസ് പ്രസിഡന്റ് ജബ്ബാർ മുഹമ്മദ്, ജോയിന്റ് സെക്രട്ടറി നസിം ഹംസ, കെ.വി.വി.ഇ.എസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് തുടങ്ങിയവർ പങ്കെടുക്കും.