b

1. എൽ.എൽ.ബി:- സംസ്ഥാന പ്രവേശന പരീക്ഷാ കൺട്രോളർ നടത്തുന്ന കേരളത്തിലെ ലാ കോളേജ് പ്രവേശന ഓപ്ഷൻ സമർപ്പണം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ. വെബ്സൈറ്റ്: www.cee.kerala.gov.in.

2. ഗേറ്റ്:- ദേശീയ യോഗ്യതാ പരീക്ഷയായ ഗേറ്റ്-2025ന് ഇന്നു കൂടി അപേക്ഷിക്കാം. ലേറ്റ് ഫീ അടച്ച് ഒക്ടോബർ 7വരെയും അപേക്ഷിക്കാം. വെബ്സൈറ്റ്: https://gate2025.iitr.ac.in.

3. എ.ഐ ആൻഡ് മെഷീൻ ലേണിംഗ്:- ബിറ്റ്‌സ് പിലാനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 30 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.bits-pilani-wilp.ac.in.