 
തൃപ്പൂണിത്തുറ: കുഞ്ഞൻ വൈദ്യൻ സ്മാരകട്രോഫിയും ക്യാഷ് അവാർഡും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ് വിതരണം ചെയ്തു. ഗവ. ആയുർവേദ കോളേജിൽനിന്ന് ഉന്നതവിജയം നേടിയ അനുപ്രിയ എൻ. കുമാർ, എസ്.ആർ. ശരണ്യ എന്നിവർ ട്രോഫി ഏറ്റുവാങ്ങി. ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു അദ്ധ്യക്ഷയായി. ഹൈബി ഈഡൻ എം.പി ഗ്രാജ്വേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കനറാ ബാങ്ക് മുൻ മാനേജർ രാധാകൃഷ്ണൻ, കോഴിക്കോട് കോളേജ് മുൻ പ്രിൻസിപ്പൽ ബാലകൃഷ്ണൻ എന്നിവർ കുഞ്ഞൻവൈദ്യരെ അനുസ്മരിച്ചു. കെ. ബാബു എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് എന്നിവർ സംസാരിച്ചു.